കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരവും. ബ്ലാസ്റ്റേഴ്സുമായിയുള്ള അദ്ദേഹത്തിന്റെ കരാർ 2027 വരെയുണ്ട്. പക്ഷെ നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെയാണ്.
മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്തേക്ക് വിടുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി അടുത്ത സീസണിൽ കളിക്കുന്ന വിദേശ താരങ്ങൾ ആരൊക്കെയെന്ന് ഇത് വരെ വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു.മാത്രമല്ല പേപ്രയും മിലോസും ടീം വിടും. നിലവിൽ ഇരുവർക്കും കോൺട്രാക്ട് ഉണ്ട്. പക്ഷെ ടീമുമായി ചേർന്ന് ഒരുമിച്ചു ഒരു തീരുമാനം എടുത്ത് ശേഷമാണ് ഇരുവരും ടീം വിടുന്നത്.
6 വിദേശ താരങ്ങളെയാണ് ഒരു സീസണിൽ ഒരു ടീമിന് ഐ എസ് എല്ലിൽ രജിസ്റ്റർ ചെയ്യാനാവുക. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച വിദേശ താരങ്ങൾ ലഗാറ്റർ,മിലോസ്, പേപ്ര,ജീസസ്, നോഹ, ലൂണ എന്നിവരാണ്. ഇവരിൽ ഇനി ആരൊക്കെ നിലനിർത്തുമെന്ന് ഒരു ആഴ്ചക്കുള്ളിൽ അറിയാമെന്നും മാർക്കസ് വ്യക്തമാക്കി. എങ്ങനെ പോയാലും ബ്ലാസ്റ്റേഴ്സ് ലൂണയെ വിട്ട് നൽകാൻ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കാം.
