ഐഎസ്എൽ 2025-26 സീസണിന് ഫെബ്രുവരി 14 ന് തന്നെ തുടക്കം കുറിക്കാനാണ് എഐഎഫ്എഫ് ആലോചിക്കുന്നത്. എന്നാൽ ഇത് വരെയും ഫിക്സറുകൾ പുറത്ത് വന്നിട്ടില്ല(isl fixture). പല ക്ലബ്ബുകളുടെയും ഹോം ഗ്രൗണ്ടുകളുടെ കാര്യത്തിൽ തീരുമാനമാവാത്തതാണ് ഫിക്സർ വരാൻ വൈകുന്നത്.
മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷദ്പൂർ എഫ്സി എന്നീ 4 ടീമുകളുടെ ഹോം ഗ്രൗണ്ടുകൾ മാത്രമാണ് ഇത് വരെ തിരുമാനമായിട്ടുള്ളു. കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കളിക്കുമെന്നാണ് പ്രബലറിപ്പോർട്ടുകൾ.

എന്നാൽ, ചെന്നൈയിലും ഡൽഹിയിലും വലിയ മ്യൂസിക് കൺസർട്ടുകൾ നടക്കുന്നതും ഗുവാഹത്തി സ്റ്റേഡിയത്തിൽ മറ്റു പരിപാടികൾ നിശ്ചയിച്ചതിനാലും പല ക്ലബ്ബുകൾക്കും ഹോം ഗ്രൗണ്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.
ടീമുകൾ ഹോം ഗ്രൗണ്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിച്ചാൽ ഐഎസ്എൽ ഫിക്സറുകൾ ഉടനെത്തും. അതേ സമയം ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ കൊൽക്കത്ത ഡെർബിയോടെ ഐഎസ്എൽ സീസൺ ആരംഭിക്കാനാണ് എഐഎഫ്എഫ് ആലോചിക്കുന്നത്.
ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസം; കരുത്ത് പകരാൻ പുതിയ ശക്തികളെത്തുന്നു
content: isl fixture
