ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ മാർച്ച് 22ന് ആരംഭിക്കും. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗളുരു എഫ്സിയെ നേരിടും.
സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ മുംബൈ ഇന്ത്യൻസ് ആരാധകരെ തേടിയൊരു സങ്കടക്കരമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. TOI റിപ്പോർട്ട് പ്രകാരം മുംബൈയുടെ സ്റ്റാർ ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് സീസണിലെ തുടക്ക മത്സരങ്ങൾ നഷ്ടമാക്കുമെന്നാണ്.
ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പരിക്കേറ്റ ബുംറ സുഖം പ്രാപിച്ചുവരികയാണ്. ഇതുകൊണ്ടാണ് താരത്തിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാക്കുക.
ഏകദേശം താരത്തിന് ആദ്യ രണ്ടോ മുന്നോ മത്സരങ്ങൾ നഷ്ടമാക്കും. അതോടൊപ്പം അഭ്യൂഹങ്ങൾ പ്രകാരം താരത്തിന് ഏപ്രിൽ മാസത്തിന്റെ തുടക്കത്തോടെ തന്നെ തിരിച്ചുവരാൻ കഴിയുമെന്നാണ്.