FootballIndian Super CupKBFCSports

രണ്ട് മാറ്റങ്ങൾ; ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ

നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

കേരളാ ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച സൂപ്പർ കപ്പിൽ നിർണായക പോരിന് ഇറങ്ങുകയാണ് ( kbfc vs mumbai city ). ഗ്രൂപ്പ് ഡിയിൽ നിന്നും സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് മാത്രം മതിയാകും. എന്നാൽ എതിരാളികൾ ചില്ലറക്കാരല്ല. കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. അതിനാൽ നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

സാധ്യത ഇലവൻ

സമനില മാത്രം മതിയാകുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് (kbfc) പൂർണമായും ഒരു ഒഫൻസീവ് ശൈലി തിരഞ്ഞെടുക്കില്ല. മറിച്ച് പ്രതിരോധത്തിന് കൂടി കൂടുതൽ ഊന്നൽ നൽകുന്ന ഒരു ശൈലിയായിരിക്കും ഡേവിഡ് കറ്റാല ഉപയോഗിക്കുക. സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ 4-4-2 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. എന്നാൽ മുംബൈക്കെതിരെ ഇന്ന് 4-2-3-1 എന്ന ഫോർമേഷനിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ടീമിന്റെ പ്രധാന പോരായ്മ വിങ് ബാക്കുകളായിരുന്നു. ലെഫ്റ്റ് വിങ് ബാക്കിൽ ഷഹീഫ് ശരാശരി പ്രകടനം കാഴ്ച്ച വെയ്ക്കുമ്പോൾ റൈറ്റ് വിങ്ങിൽ സന്ദീപ് സിങ് അത്ര ആശ്വാസം നൽകുന്നില്ല. ബോൾ കൺട്രോൾ ചെയ്യുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന സന്ദീപിന്റെ ബലഹീനത മുതലെടുത്താണ് സ്പോർട്ടിങ് ഡൽഹി കഴിഞ്ഞ മത്സരത്തിൽ റൈറ്റ് വിങ്ങിൽ കൂടുതൽ ആക്രമണം നടത്തിയത്. അതിനാൽ സന്ദീപ് പുറത്തിറിക്കാന് സാധ്യതകൾ ഏറെയാണ്. പകരം അമേ റാണവാഡയോ ഹോർമിപാമോ റൈറ്റ് വിങ് ബാക്കിൽ നിന്നും സ്റ്റാർട്ട് ചെയ്യും.

വിബിൻ മോഹൻ സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്താനുള്ള സാധ്യതകളും ഏറെയാണ്. ടിയാഗോ ആൽവസ് കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ നിന്നും സ്റ്റാർട്ട് ചെയ്‌തെങ്കിലും മുംബൈയ്ക്കെതിരെയും താരം ബെഞ്ചിൽ നിന്ന് തുടങ്ങാൻ തന്നെയാണ് സാധ്യത. താരത്തിന്റെ ചെറിയ രീതിയില്ല പരിക്കും കോൾഡോ ഒബിയേറ്റയുടെ മികച്ച പ്രകടനവും കാരണം കോൾഡോ തന്നേയായിരിക്കും മുംബൈയ്ക്കെതിരെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം ( Chances are eleven kbfc vs mumbai city ): ഗോൾ കീപ്പർ: നോറ ഫെർണാണ്ടസ്, പ്രതിരോധം: ഷഹീഫ്, ബികാഷ് യുംനം, യുവാൻ റോഡ്രിഗസ്, ഹോർമിപാം/ അമേ റാണവാഡ മധ്യനിര: ലാഗോറ്റർ, വിബിൻ, ലൂണ, മുന്നേറ്റം: നോഹ, കോറു സിങ്, കോൾഡോ ഒബിയേറ്റ.

ALSO READ: അവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരം; തുറന്ന് പറഞ്ഞ് അഭിക്


ബ്ലാസ്റ്റേഴ്‌സ് – മുംബൈ പോരാട്ടം

രാത്രി 7: 30 ന് ഫത്തോർഡ സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ബാംബോലിം സ്റ്റേഡിയത്തിലായിരുന്നു. അതിനാൽ ഈ രണ്ട് മത്സരങ്ങളും എഐഎഫ്എഫിന്റെ (AIFF) ഔദ്യോഗിക ചാനലിൽ തത്സമയ സംപ്രക്ഷണം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ മത്സരം ജിയോ ഹോട്സ്റ്റാർ, സ്റ്റാർ സ്പോർട്സ് എന്നിവയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു.

മുംബൈയ്ക്കെതിരെ സമനില നേടിയാൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. എഫ്സി ഗോവയെയാണ് സെമിയിൽ ( super cup semi finals) ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരിക.

ഇത്രയും വർഷമായിട്ടും ഒരു കിരീടം നേടാൻ കഴിയാത്ത ക്ലബ് എന്ന ചീത്തപ്പേര് ബ്ലാസ്റ്റേഴ്സിനുണ്ട്. ആരാധകരെ അത് വലിയ രീതിയിൽ നിരാശയിലുമാക്കുന്നുണ്ട്. എന്നാൽ ഇത്തവണ അതിന് മാറ്റം വരുത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അതിനുള്ള പ്രതീക്ഷയും നിലവിലെ പ്രകടനം തരുന്നുണ്ട്. കിരീടം നേടാത്ത ടീമുകൾ കിരീടം നേടുന്ന വർഷമാണ് 2025 എന്ന വിശേഷണം കൂടിയുണ്ട്. അതിനാൽ ആരാധകർ ഇത്തവണ കൂടുതൽ പ്രതീക്ഷയിലാണ്. യുവാൻ റോഡ്രിഗസ്, കോൾഡോ ഒബിയേറ്റ തുടങ്ങിയ പുതിയ സൈനിംഗുകളുടെ മികച്ച പ്രകടനങ്ങളും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതിനാൽ ഇത്തവണ പ്രതീക്ഷകൾ ഏറെയാണ്.