FootballIndian Super CupKBFCSports

സൂപ്പർ കപ്പ്: 25 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്; രണ്ട് സൂപ്പർ താരങ്ങൾ പുറത്ത്

പ്രതിരോധം: ഹോർമിപാം, യുവാൻ റോഡ്രിഗസ്, ഐബാൻ ഡോഹ്ലിങ്, സുമിത് ശർമ്മ, നവോച്ച സിങ്, അമേ റാണാവാഡ, ബികാഷ് യുംനം, ദുസാൻ ലാഗോട്ടർ..

ഏറെ പ്രതീക്ഷകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന് ഇറങ്ങുകയാണ്. ഒക്ടോബർ 30 ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ഇപ്പോഴിതാ സൂപ്പർ കപ്പിനായുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖരൊക്കെ ഇടം പിടിച്ച ടീമിൽ രണ്ട് താരങ്ങൾക്ക് അവസരം ലഭിച്ചില്ല എന്നതാണ് അതിശയകരം. പ്രതിരോധതാരങ്ങളായ ഷഹീഫ്, സന്ദീപ് സിങ് എന്നിവർക്കാണ് സൂപ്പർ കപ്പ് സ്‌ക്വാഡിൽ അവസരം ലഭിക്കാത്തത്. ഇതിന്റെ കാരണം വ്യക്തമല്ല.

ALSO READ: കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ‘അധ്യായം’ അവസാനിക്കുന്നു..? ചങ്കിടിപ്പിക്കുന്ന വാർത്ത

ഇരുവരെയും സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് പരിക്കുകൾ മൂലമാണോ അതോ പരിശീലകൻ്റെ തന്ത്രപരമായ തീരുമാനമാണോ എന്ന് വ്യക്തമല്ല. ക്ലബ്ബിന്റെ ഔദ്യോഗിക സ്ക്വാഡ് പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഈ താരങ്ങൾ രജിസ്റ്റർ ചെയ്യാത്തതിൻ്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ക്ലബ്ബ് ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്‌ക്വാഡ്

ഗോൾ കീപ്പർമാർ: സച്ചിൻ സുരേഷ് , നോറ ഫെർണാണ്ടസ്, അർശ് അൻവർ ഷെയ്ഖ്, അൽ സാബിത് എസ്ടി

പ്രതിരോധം: ഹോർമിപാം, യുവാൻ റോഡ്രിഗസ്, ഐബാൻ ഡോഹ്ലിങ്, സുമിത് ശർമ്മ, നവോച്ച സിങ്, അമേ റാണാവാഡ, ബികാഷ് യുംനം, ദുസാൻ ലാഗോട്ടർ

മധ്യനിര: ഫ്രഡി, വിബിൻ മോഹൻ, അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ,

മുന്നേറ്റനിര: നോഹ, കോൾഡോ ഒബിയേറ്റ, കൊറോ സിങ്, നിഹാൽ സുധീഷ്, മുഹമ്മദ് അയ്മൻ, ശ്രീക്കുട്ടൻ എംഎസ്, ടിയാഗോ ആൽവസ്, അമ്മാവിയ