ഒക്ടോബറിൽ നടക്കാനിരിക്കുന്ന സൂപ്പർ കപ്പിന്റെ ഗ്രൂപ്പ്ഘട്ടങ്ങൾ ഏകദേശ തീരുമാനത്തിലേക്ക്. 4 ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഇത്തവണ സൂപ്പർ കപ്പിൽ പോരാടുക എന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർകുലോ വ്യക്തമാക്കി. നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഗ്രൂപ്പ് എയിൽ നിന്നും റണ്ണേഴ്‌സ് അപ്പായ എഫ്സി ഗോവ ഗ്രൂപ്പ് ബിയിൽ നിന്നും മത്സരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.
ബാക്കിയുള്ള 14 ടീമുകളെ രണ്ട് പ്ലോട്ടുകളാക്കിയിട്ടുണ്ടെന്നും, നറുക്കെടുപ്പിലൂടെ ബാക്കിയുള്ള ടീമുകൾ ഏത് ഗ്രൂപ്പിലായിരിക്കും എന്ന് നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് ഒഡീഷ എഫ്സി ഇത്തവണ സൂപ്പർ കപ്പിൽ മത്സരിക്കില്ല. ബാക്കിയുള്ള 12 ഐഎസ്എൽ ടീമുകൾക്കൊപ്പം കഴിഞ്ഞ സീസണിൽ ഐ- ലീഗ് ജേതാക്കളായി ഐഎസ്എൽ പ്രൊമോഷൻ നേടിയ ഇന്റർ കാശി സൂപ്പർ കപ്പ് കളിക്കും.
ഐ- ലീഗിൽ നിന്നും റിയൽ കശ്മീർ, ഗോകുലം കേരളാ, രാജസ്ഥാൻ യുണൈറ്റഡ് എന്നീ ടീമുകളാണ് ഇത്തവണ സൂപ്പർ കപ്പിൽ മത്സരിക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 3 മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്ന ടീമുകൾ സെമി ഫൈനലിന് ശേഷം ഫൈനലിനും യോഗ്യത നേടും. ചാമ്പ്യന്മാർക്ക് അടുത്ത സീസണിൽ എഎഫ്സി ചാമ്പ്യൻസ് ലീഗ് രണ്ടിലേക്കുള്ള പ്ലേ ഓഫ് യോഗ്യതയും ലഭിക്കും.
news highlights: Kerala Blasters in Plot One for Super Cup 2025
