FootballKBFCSports

ആഷിക്കിന്റെ ‘കുരു’വിന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മറുപടി

' ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങൾക്ക് പറ്റിയ ക്ലബല്ല' എന്ന ആഷിഖിന്റെ പരാമർശത്തിന് ഒരു പരോക്ഷ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്.

മലയാളി താരം ആഷിക് കുരുണിയന്റെ പോഡ്കാസ്റ്റ് സമീപകാലത്ത് വളരെ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിരുദ്ധത പ്രകടമായ ആഷിക്കിന്റെ വാക്കുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശക്തമായ വിമർശനവും ഉയർന്നിരുന്നു. ഐഎസ്എൽ ക്ലബ്ബുകളാണ് ഗ്രൗണ്ടുകൾ പരിപാലിക്കേ ബ്ലാസ്റ്റേഴ്സിന്റെ മികവ് മറച്ച് വെക്കാനായി ഐഎസ്എൽ സംഘാടകരാണ് പിച്ച് സംരക്ഷിക്കുന്നത് എന്ന ആഷിക്കിന്റെ പ്രസ്താവന ചർച്ചയായതോടെ താരം ഇൻസ്റ്റാഗ്രാമിൽ മാപ്പുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ‘ ബ്ലാസ്റ്റേഴ്സിനായി കളിയ്ക്കാൻ മലയാളി താരങ്ങൾ ആഗ്രഹിക്കാറില്ല’ എന്ന പ്രസ്താവനയും ആഷിക് പ്രസ്തുത പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന് ബ്ലാസ്റ്റേഴ്‌സ് ഒരു ഔദ്യോഗിക മറുപടിയും നൽകിയിരിക്കുകയാണ്.

ALSO READ: സൂപ്പർ കപ്പ് പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ്; കറ്റാലയുടെ തുറുപ്പ് ചീട്ടുകൾ vs ടീമിൻ്റെ തലവേദനകൾ

‘ ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങൾക്ക് പറ്റിയ ക്ലബല്ല’ എന്ന ആഷിഖിന്റെ പരാമർശത്തിന് ഒരു പരോക്ഷ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റുകൾ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത് മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, നിഹാൽ സുധീഷ് തുടങ്ങിയവരുടെ സംഭാഷണത്തിലാണ്. പ്രസ്തുത സംഭാഷണത്തിൽ സച്ചിനും നിഹാൽ സുധീഷും കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് തങ്ങളുടെ വലിയ ആഗ്രഹമാണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട്.മലയാളി താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ ആഗ്രഹിക്കുന്നില്ല എന്ന ആഷിക്കിന്റെ പ്രസ്താവന ചർച്ചയാവുന്ന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങൾക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന കാര്യം മലയാളി താരങ്ങളായ സച്ചിൻ സുരേഷും നിഹാൽ സുധീഷും വെളിപ്പെടുത്തുന്നത്. അതിനാൽ ആഷിക്കിന്റെ ബ്ലാസ്റ്റേഴ്‌സ് നൽകിയ പരോക്ഷ മറുപടിയായിട്ടാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്. സമീപ കാലത്ത് മലയാളി താരം രാഹുൽ കെപിയും ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരിക എന്നത് തന്റെ ആഗ്രഹമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ലിങ്ക് ക്ലിക്ക് ചെയ്ത് ഈ വീഡിയോ കൂടി കാണാൻ ശ്രമിക്കണേ..

https://www.instagram.com/reel/DQW8E_tkg2l/?igsh=MWU5dnczeHRyNWdvNA==