സൂപ്പർ കപ്പ് ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പാക്കി.
മത്സരത്തിന്റെ ആദ്യപകുതിയിൽ സ്പാനിഷ് താരമായ ജീസസ് ജിമിനസ് നേടുന്ന പെനാൽറ്റി ഗോളിലും രണ്ടാം പകുതിയിൽ മറ്റൊരു വിദേശ താരമായ നോഹ് സദോയിയുടെ കിടിലൻ ഗോളിലുമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.
Also Read – ടീമിനുള്ളിലെ കുറച്ചു സീൻ പ്രശ്നങ്ങൾക്കിടെ ഇന്ന് ജീവന്മരണ പോരാട്ടം👀🔥ബ്ലാസ്റ്റേഴ്സും കളത്തിൽ..
അതേസമയം മത്സരത്തിനിടയിൽ വച്ച് ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ അസ്വസ്ഥത പ്രകടിപ്പിച്ചു പുറത്തുപോയത് ആശങ്ക നൽകുന്നതാണ്. ലൂണക്ക് പരിക്ക് ബാധിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായ പരിശോധനകൾക്ക് ശേഷം അപ്ഡേറ്റ് നൽകുമെന്ന് പരിശീലകൻ പറഞ്ഞു.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..
മത്സരത്തിനിടെ അഡ്രിയാൻ ലൂണക്ക് അസ്വസ്ഥത പ്രകടമാവുകയും സബ്സ്റ്റിറ്റ്യുട് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ലൂണയെ ബ്ലാസ്റ്റേഴ്സ് പിൻവലിച്ചത്. എന്തായാലും അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ഇഞ്ചുറി അപ്ഡേറ്റ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഇത് താൻ ടാ ബ്ലാസ്റ്റേഴ്സ്🔥തകർപ്പൻ വിജയം തൂക്കി ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ😍🔥