Indian Super League

ടീമിനുള്ളിലെ കുറച്ചു സീൻ പ്രശ്നങ്ങൾക്കിടെ ഇന്ന് ജീവന്മരണ പോരാട്ടം??ബ്ലാസ്റ്റേഴ്‌സും കളത്തിൽ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ മറ്റൊരു മേജർ ടൂർണമെന്റ് മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കാത്തിരിക്കുന്ന ഈ സീസണിലെ ട്രോഫി സ്വന്തമാക്കാനുള്ള അവസാന മത്സരങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന്  കിക്ഓഫ് കുറിക്കുകയാണ്. ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഉദ്ഘാടനം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജീവന്മരണ പോരാട്ടത്തിന് വേണ്ടി ഒരുങ്ങുന്നത്.

ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ്ലെ ആദ്യ മത്സരത്തിൽ ഇന്ന് രാത്രി 8 മണിക്ക് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറങ്ങുന്നത്. റൗണ്ട് ഓഫ് 16 മത്സരത്തിൽ ഇന്ന് വിജയിക്കുന്ന ടീമിന് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനാണ് എതിരാളികൾ.

Also Read –  ബഗാനും ഈസ്റ്റ്‌ ബംഗാളും ബ്ലാസ്റ്റേഴ്സിനെതിരെ? പക്ഷെ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് ഈ സാധ്യതകൾ??

പുതിയ പരിശീലകന്റെ കീഴിൽ കിരീടം ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വരവെങ്കിൽ ടീമിനുള്ളിലെ പ്രശ്നങ്ങളിൽ ആടിയുലഞ്ഞാണ് ഈസ്റ്റ്‌ ബംഗാൾ എത്തുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിൽ നിന്നും കിടിലൻ ഫോറിൻ സൈനിങ് സ്വപ്നം കണ്ട് എതിരാളികൾ?വിട്ടുകൊടുക്കല്ലേയെന്ന് ഫാൻസ്‌..

ടീമിലെ പ്രധാന ഫോറിൻ താരമായ ക്ലീറ്റൻ സിൽവയെ കോച്ചുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കിയ ഈസ്റ്റ് ബംഗാളിന് ബ്ലാസ്റ്റേഴ്സിനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അതേസമയം ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫിയിലേക്കുള്ള ആദ്യ ചുവട് വിജയകരമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശത്രുക്കളെ ഒന്ന് സൂക്ഷിക്കണം?കാരണം ഇതാണ്..