in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ആറു വിദേശതാരങ്ങളെ ഒരുമിച്ചു കളിപ്പിക്കാനാവും😍 ഇത്തവണ ശെരിക്കും സൂപ്പറാകും😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന്റെ പാതിവഴി പിന്നിടുകയാണ്. സീസണിലെ ശക്തരായ ടീമുകൾ പോയിന്റ് പട്ടികയിൽ മുൻസ്ഥാനങ്ങളിലാണ് ഇടം നേടിയിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ ഇന്റർനാഷണൽ മത്സരങ്ങൾക്കും കലിംഗ സൂപ്പര്‍ കപ്പിനു വേണ്ടി ബ്രേക്ക് അനുവദിക്കുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന്റെ പാതിവഴി പിന്നിടുകയാണ്. സീസണിലെ ശക്തരായ ടീമുകൾ പോയിന്റ് പട്ടികയിൽ മുൻസ്ഥാനങ്ങളിലാണ് ഇടം നേടിയിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ ഇന്റർനാഷണൽ മത്സരങ്ങൾക്കും കലിംഗ സൂപ്പര്‍ കപ്പിനു വേണ്ടി ബ്രേക്ക് അനുവദിക്കുന്നുണ്ട്.

ഇത്തവണ ഏപ്രിൽ 3 മുതൽ ഏപ്രിൽ 25 വരെയാണ് ഹീറോ സൂപ്പർ കപ്പ്‌ എന്ന പേരിൽ അറിയപ്പെട്ട കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത്. ഇത്തവണ സൂപ്പർ ടൂർണമെന്റിലേക്ക് വരുമ്പോൾ പങ്കെടുക്കുന്ന ഐ എസ് എൽ, ഐ ലീഗ് തുടങ്ങിയ ക്ലബ്ബുകൾക്കെല്ലാം സന്തോഷ വാർത്തയുണ്ട്. ഒരു ടീമിൽ ആറു വിദേശ താരങ്ങളെ ഒരുമിച്ച് കളിക്കളത്തിൽ കളിപ്പിക്കാൻ ആകും എന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം.

16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ വിജയിക്കുന്നവർക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യത മത്സരത്തിലേക്ക് വാതിൽ തുറക്കപ്പെടും. ആറു വിദേശ താരങ്ങളെ ഒരുമിച്ച് കളിക്കളത്തിൽ കളിപ്പിക്കാൻ ആവുമെന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം ടൂർണമെന്റിലെ മത്സരങ്ങൾ ആവേശത്തിലാക്കും.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരേസമയം കളിക്കളത്തിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമേ കളിക്കാനാവൂ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ എല്ലാം ഒരേ സമയം 6 വിദേശ താരങ്ങളെ മൈതാനത്തിൽ ഇറക്കിയിരുന്നു. നിലവിൽ ഓരോ ടീമുകൾക്കും ആറു വിദേശ താരങ്ങൾ സൈൻ ചെയ്യാൻ അവസരമുണ്ടെങ്കിലും ഒരേസമയം നാല് താരങ്ങളെയാണ് ഐഎസ്എലിൽ കളിക്കളത്തിൽ കളിപ്പിക്കാനാവുക. ഇത്തവണത്തെ സൂപ്പർ കപ്പ് ആവേശകരമായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കുന്നത്.

പകരക്കാരനായി വരാൻ പോവുന്നത് ലൂണയെക്കാൾ മികച്ചവൻ🔥; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്…

ബ്രേക്കിങ് 🔥🔥,2034 ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ