ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് കൂടി വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ പരിശീലകനെ സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി ടീമിൽ എത്തിച്ചത്. 2026 വരെ നീളുന്ന കരാറിലാണ് സ്പാനിഷ് കോച്ചിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയതിനുശേഷം ടീമിന്റെ കളി ശൈലിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സംസാരിച്ച സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കുന്ന താരങ്ങളുടെ മെന്റാലിറ്റിയും മികച്ചതാക്കുമെന്ന് ആവർത്തിച്ചു പറഞ്ഞു.
Also Read- സൈനിങ് തൂക്കാൻ വമ്പന്മാർ അണിനിരന്നു? ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസ്ഥ ഇതാണ്..
തന്റെ ഫുട്ബോൾ ശൈലി മൈതാനത്തിൽ ത്യാഗവും കഠിനാധ്വാനവും വെളിവാക്കുന്നതാണെന്ന് പറഞ്ഞ ഡേവിഡ് ആശാൻ എപ്പോഴും തന്റെ കളിക്കാർ അവരുടെ പരമാവധി നൽകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
Also Read- എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം?ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് സിഇഒ?
കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിശീലനത്തിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കാർ കഠിനാധ്വാനം ചെയ്യുന്നതും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതും തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും ആശാൻ കൂട്ടിച്ചേർത്തു.
Also Read- ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്ങുകൾ നേരെത്തെയെത്തും?ലക്ഷ്യം കിരീടം തന്നെ!!