Indian Super League

ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്ങുകൾ നേരെത്തെയെത്തും?ലക്ഷ്യം കിരീടം തന്നെ!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനാൽ അടുത്ത സീസണിലെ കിരീടം ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ തയ്യാറെടുപ്പുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന് അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ വിദേശ സൈനിങായി സ്പാനിഷ് താരം സെർജിയോ കാസ്റ്റലിന്റെ സൈനിങ് ഏകദേശം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇനിയും ട്രാൻസ്ഫർ നീക്കങ്ങൾ വിദേശതാരങ്ങൾക്കായി നടത്തുന്നുണ്ട്.

Also Read-  കോച്ചുമായി പ്രശ്നം സീനായി?ഐഎസ്എലിലെ റൊണാൾഡോയെ ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സ് എതിരാളികൾ..

അവസാന സീസണ്കളെ വെച്ച് നോക്കുകയാണെങ്കിൽ ഇത്തവണ ട്രാൻസ്ഫർ കാര്യങ്ങളെല്ലാം ശരിയായ സമയത്ത് പൂർത്തീകരിച്ചു ടീമിനെ സെറ്റാക്കിയെടുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ. ഈ മാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷം നിരവധി താരങ്ങളുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ സംബന്ധിച്ച് വ്യക്തത പുറത്ത് വരും.

Also Read-  സൈനിങ് തൂക്കാൻ വമ്പന്മാർ അണിനിരന്നു? ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസ്ഥ ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ സൈനിങ്ങുകളും സൂപ്പർ കപ്പിന് ശേഷം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ വിദേശ സൈനിങ്ങുകൾ ഉൾപ്പടെയുള്ള സൈനിങ്ങുകളും അഴിച്ചുപണികളും കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ തയ്യാറെടുപ്പുകളോടൊപ്പം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read-  എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം?ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് സിഇഒ?