ഐ ലീഗിൽ കളിക്കുന്ന ട്രാവു എഫ് സി യിൽ നിന്നും 2023ൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മണിപ്പൂർ സ്വദേശിയായ യുവ താരത്തിന് സ്വന്തമാക്കിയതിന് പിന്നാലെ ഐ ലീഗിലേക്ക് തന്നെ ലോൺ അടിസ്ഥാനത്തിൽ പറഞ്ഞയച്ചിരുന്നു.
അന്ന് ഐ ലീഗിൽ മുഹമ്മദൻസിന് വേണ്ടി കളിച്ച ബികാശ് സിങ്ങിന്റെ ലോൺ കാലാവധി സീസൺ അവസാനത്തോടെ അവസാനിച്ചുവെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു വർഷത്തേക്ക് കൂടി യുവ താരത്തിനെ അന്നത്തെ ഐ ലീഗ് ചാമ്പ്യൻസും തുടർന്ന് ഐ എസ് എൽ യോഗ്യത നേടിയ മുഹമ്മദൻസിന് ലോണടിസ്ഥാനത്തിൽ നൽകി.
Also Read – ബ്ലാസ്റ്റേഴ്സിന് കലിപ്പടക്കണം കപ്പടിക്കണം!! ഒരുക്കങ്ങൾ നേരത്തെയാക്കാൻ കൊമ്പന്മാർ?
2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പുവെച്ച താരത്തിന്റെ ബ്ലാസ്റ്റർസുമായുള്ള കരാർ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ അവസാനിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സൗകര്യം വ്യവസ്ഥയിൽ പറയുന്നുണ്ടെങ്കിലും താരത്തിന്റെ തീരുമാനം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Also Read – ഗോൾ സെലിബ്രേഷൻ പണിയായി, ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന വിദേശതാരത്തിനെ എതിരാളികൾ പുറത്താക്കി..
ബ്ലാസ്റ്റേഴ്സുമായി കരാർ അവസാനിക്കാനിരിക്കുന്ന സൂപ്പർ യുവ
താരത്തിനായി ബാംഗ്ലൂരു എഫ് സി, ഗോവ തുടങ്ങി അഞ്ചോളം ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ ഒരു വർഷത്തെ കൂടി താരം നീട്ടുമോ അല്ലെങ്കിൽ ഫ്രീ ഏജന്റായി ബ്ലാസ്റ്റേഴ്സിൽ നിന്നും വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ പടിയിറങ്ങുമോയെന്ന് കാത്തിരുന്നു കാണാം.
Also Read – കോച്ചുമായി പ്രശ്നം സീനായി?ഐഎസ്എലിലെ റൊണാൾഡോയെ ഒഴിവാക്കി ബ്ലാസ്റ്റേഴ്സ് എതിരാളികൾ..