indian super league

കോച്ചുമായി പ്രശ്നം സീനായി?ഐഎസ്എലിലെ റൊണാൾഡോയെ ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സ് എതിരാളികൾ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതിനുശേഷം വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുന്നോടിയായാണ് സൗഹൃദ മത്സരത്തിനിടെ  ടീമിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന കൊൽക്കത്തയിൽ നിന്നുമുള്ള വമ്പൻമാരായ ഈസ്റ്റ് ബംഗാൾ  ഇത്തവണ പ്ലേ ഓഫ് കാണാതെയാണ് പുറത്തായത്. നഗരവൈരികളായ മോഹൻ ബഗാനോട് മത്സരിക്കുന്ന ഈസ്റ്റ് ബംഗാളിന് ഇത്തവണയും അവർക്ക് പിന്നിലാണ് സ്ഥാനം കിട്ടിയത്.

എന്തായാലും കഴിഞ്ഞദിവസം ചെന്നൈയിൻ എഫ് സി ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെ ഈസ്റ്റ് ബംഗാളിനും ആരാധകർക്കും അത്ര ശുഭകരമായ കാഴ്ചകളല്ല ലഭിച്ചത്. പരിശീലകനും പ്രധാന സൂപ്പർ താരവും തമ്മിൽ പ്രശ്നത്തിൽ ഏർപ്പെടുന്ന കാഴ്ചയാണ് ലഭിച്ചത്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെയാണ് ഈസ്റ്റ്‌ ബംഗാൾ നേരിടുന്നത്.

Also Read-  അൽബേനിയൻ കൊടുങ്കാറ്റിനായി ബ്ലാസ്റ്റേഴ്‌സ്? ഫോറിൻ സൈനിങ് അപ്ഡേറ്റ് ഇതാണ്..

2022 മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്ന പ്രധാന സൂപ്പർ താരമായ ബ്രസീലിയൻ ഫോർവേഡ് ക്‌ളീറ്റൻ സിൽവയും നിലവിലെ ഈസ്റ്റ്‌ ബംഗാൾ പരിശീലകനും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് നിലവിൽ സൂപ്പർതാരവുമായി പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കുന്നതായി ഈസ്റ്റ് ബംഗാൾ ഒഫീഷ്യലി പ്രഖ്യാപിച്ചു.

Also Read-  ബ്ലാസ്റ്റേഴ്സിന് കലിപ്പടക്കണം കപ്പടിക്കണം!! ഒരുക്കങ്ങൾ നേരത്തെയാക്കാൻ കൊമ്പന്മാർ?

ബംഗളൂരു എഫ്സി യിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച താരം 37 മത്സരങ്ങളിൽ നിന്നും 16 ഗോളുകളാണ് ബാംഗ്ലൂരിനായി നേടിയത്. 2022 ഈസ്റ്റ് ബംഗാളിൽ എത്തിയതിനു ശേഷം 58 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം 20 ഗോളുകളും സ്വന്തമാക്കി. ഫിനിഷിങ് കൊണ്ടും മുഖചായ കൊണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലെ ക്രിസ്ത്യാനോ റൊണാൾഡോ എന്നാണ് സിൽവ അറിയപ്പെടുന്നത്.

Also Read-  ഗോൾ സെലിബ്രേഷൻ പണിയായി, ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്ന വിദേശതാരത്തിനെ എതിരാളികൾ പുറത്താക്കി..