ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ടീമിനെ ശക്തമാക്കുകയാണ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോട്ടമിട്ട താരമാണ് അൽബേനിയൻ താരമായ അർമാണ്ടോ സാദികു. മോഹൻ ബഗാനുവേണ്ടി മുൻപ് മികച്ച പ്രകടനം നടത്തിയ താരത്തിനെ അവസാനം എഫ് സി ഗോവ സ്വന്തമാക്കി.
ഈ സീസണിൽ എഫ് സി ഗോവക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരവുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിക്കുന്നതായി എഫ് സി ഗോവ അറിയിച്ചിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ കണ്മുന്നിൽ ഫ്രീയായി തകർപ്പൻ സൈനിങ് നടത്താൻ അഞ്ച് എതിരാളികൾ👀🔥
ഫ്രീ ഏജന്റായി മാറിയ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ശ്രമങ്ങൾ നടത്തുമോയെന്ന ചോദ്യങ്ങൾ ഉയർന്നു. എന്നാൽ സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലേക്ക് പുതിയ വിദേശതാരത്തിനെ കൊണ്ടുവരില്ല എന്നാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട കിടിലൻ ഫോറിൻ സൈനിങ്ങിനെ ഫ്രീയായി സൈൻ ചെയ്യാൻ അവസരം👀🔥
സ്പാനിഷ് താരമായ സെർജിയോ കാസ്റ്റലിന്റെ സൈനിങ് ഏകദേശം പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇനിയൊരു സ്ട്രൈകറേ കൊണ്ടുവരില്ല. നിലവിൽ സ്ട്രൈകർ പൊസിഷനിൽ ജീസസ് ജിമിനസ് കൂടി ബ്ലാസ്റ്റേഴ്സിനുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ വന്നത് വെറുതെ നോക്കിനിൽക്കാനല്ല, ചരിത്രം രചിക്കാനാണെന്ന് ആശാൻ😍🔥 https://aaveshamclub.com/kerala-blasters-isl-season-new-coach-signing-kbfc/
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ വന്നത് വെറുതെ നോക്കിനിൽക്കാനല്ല, ചരിത്രം രചിക്കാനാണെന്ന് ആശാൻ😍🔥