ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായി ടീമിന്റെ പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തിച്ചിട്ടുണ്ട്.
ഈ സീസണിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പുതിയ പരിശീലകനായി സ്പെയിൻ സ്വദേശിയായ ഡേവിഡ് കറ്റാലയെയാണ് കൊണ്ടുവന്നിട്ടുള്ളത്. വരുന്ന സൂപ്പർ കപ്പിലും അടുത്ത ഐ എസ് എൽ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാണ് ഇദ്ദേഹം.
Also Read – ലൂണയുടെ പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്, കിട്ടിയാൽ ലൂണയെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ👀
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടൊപ്പം മികച്ച നേട്ടങ്ങൾ സ്വന്തമാക്കാമെന്ന പ്രതീക്ഷ പുതിയ ആശാൻ പങ്കുവെച്ചു. കൂടാതെ കേരള ബ്ലാസ്റ്റേഴ്സിൽ പരിശീലകനെന്ന നിലയിൽ മികച്ച ജോലി ചെയ്യാനാവുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ഡേവിഡ് പറഞ്ഞു.
Also Read – വെറുതെയങ്ങ് കളിച്ചുപോവൽ ഇനി ബ്ലാസ്റ്റേഴ്സിൽ നടക്കില്ല, ആശാൻ രണ്ടും കല്പിച്ചു തന്നെ!!
വളരെയധികം എനർജിയോടെയും ആവേശത്തോടെയുമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് താൻ വന്നതെന്നും ബ്ലാസ്റ്റേഴ്സിനോടൊപ്പം മികച്ച റിസൾട്ടുകൾ സ്വന്തമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഡേവിഡ് ആഗ്രഹങ്ങൾ പങ്കുവെച്ചു.
Also Read – ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത് നന്നായി, ഇപ്പോൾ സൂപ്പർതാരം ട്രോഫികൾ വാരിക്കൂട്ടുന്നു👀🔥