Indian Super League

ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത് നന്നായി, ഇപ്പോൾ സൂപ്പർതാരം ട്രോഫികൾ വാരിക്കൂട്ടുന്നു👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഫൈനൽ പോരാട്ടത്തിൽ ബാംഗ്ലൂർ എഫ്സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയന്റസ് കിരീടം സ്വന്തമാക്കിയിരുന്നു .

ഈ സീസണിലെ ഐ എസ് എൽ ഫൈനലിൽ ഒരു ഗോളിന് പിറകിൽ ആയതിനുശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് ഫൈനൽ മത്സരത്തിൽ ബാംഗ്ലൂരിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. അതേസമയം ഈ സീസണിൽ ഓഫ് പോലും കാണാതെയാണ് ബ്ലാസ്റ്റേഴ്സ് പുറത്താകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി 2023ൽ ടീമിൽ നിന്നും വിറ്റൊഴിവാക്കിയ മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദിന് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം കരിയറിൽ മികച്ച നേട്ടങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വന്തമാക്കാനായി.

Also Read-  കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക്‌ ആരൊക്കെ? സാധ്യതകൾ തെളിയുന്നത് ഇവർക്കാണ്..

ഇതുവരെ യാതൊരു കിരീടം പോലും നേടാനാവാത്ത ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിലെത്തിയ സഹൽ രണ്ട് സീസൺ കൊണ്ട് നാല് ട്രോഫികളാണ് ഉയർത്തിയത്.

Also Read-  ലൂണയുടെ പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്, കിട്ടിയാൽ ലൂണയെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ👀

2023 ഡ്യുറണ്ട് കപ്പ്‌ സ്വന്തമാക്കിയ സഹലിനു ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷമുള്ള രണ്ട് സീസണിലും തുടർച്ചയായി ഐ എസ് എല്ലിന്റെ ഷീൽഡ് ട്രോഫി നേടാനായി. കഴിഞ്ഞ സീസണിൽ ഫൈനൽ മത്സരത്തിൽ കിരീടം നഷ്ടപ്പെട്ടുവെങ്കിലും ഈ സീസണിൽ കരിയറിലെ ആദ്യ ഐ എസ് എൽ കിരീടം സഹൽ സ്വന്തമാക്കി.

Also Read-  വെറുതെയങ്ങ് കളിച്ചുപോവൽ ഇനി ബ്ലാസ്റ്റേഴ്സിൽ നടക്കില്ല, ആശാൻ രണ്ടും കല്പിച്ചു തന്നെ!!