Indian Super League

ബ്ലാസ്റ്റേഴ്സിന്റെ കണ്മുന്നിൽ ഫ്രീയായി തകർപ്പൻ സൈനിങ് നടത്താൻ അഞ്ച് എതിരാളികൾ👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഐ എസ് എൽ ടീമുകൾ ഇതിനോടകം അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുൻപായി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ യുവ താരത്തിനെ സ്വന്തമാക്കുവാൻ കാത്തിരിക്കുകയാണ് എതിരാളികൾ.

2023 ലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ടീമിലേക്ക് പുതുതാരമായി ബികാശ് സിങ്ങിനെ കൊണ്ടുവരുന്നത്. യുവ സൂപ്പർതാരത്തിനെ 2015 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് താരത്തിനെ ലോണടിസ്ഥാനത്തിൽ മറ്റു ക്ലബ്ബിലേക്ക് പറഞ്ഞുവിട്ടു.

Also Read – വെറുതെയങ്ങ് കളിച്ചുപോവൽ ഇനി ബ്ലാസ്റ്റേഴ്സിൽ നടക്കില്ല, ആശാൻ രണ്ടും കല്പിച്ചു തന്നെ!!

കേരള ബ്ലാസ്റ്റേഴ്സുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ച താരത്തിന് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സൗകര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കരാർ അവസാനിക്കുന്ന താരം ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടുമോയെന്ന് കാത്തിരുന്നു കാണണം.

Also Read – ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത് നന്നായി, ഇപ്പോൾ സൂപ്പർതാരം ട്രോഫികൾ വാരിക്കൂട്ടുന്നു👀🔥

അതേസമയം ബികാശ് സിങ്ങിനെ സ്വന്തമാക്കുവാൻ മുഹമ്മദ്ൻസ് എസ് സി,  ബാംഗ്ലൂരു എഫ് സി, എഫ് സി ഗോവ, ഒഡിഷ എഫ് സി, ഹൈദരാബാദ് എഫ്സി എന്നീ അഞ്ച് ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിക്കുമ്പോൾ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ നേടാനാണ് ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങൾ.

Also Read –  തോൽവികൾക്ക് കാരണമായ ബ്ലാസ്റ്റേഴ്സിന്റെ ആ പേടിസ്വപ്നം ഇനിയുണ്ടാവില്ല..