Indian Super League

തോൽവികൾക്ക് കാരണമായ ബ്ലാസ്റ്റേഴ്സിന്റെ ആ പേടിസ്വപ്നം ഇനിയുണ്ടാവില്ല..

കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പല മത്സരങ്ങളും പരാജയത്തിലേക്ക് നീങ്ങിയതിന് പിന്നിലെ കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈ പോരായ്മയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പോയിന്റ് ടേബിൾ ടോപ്പ് സിക്സിനുള്ളിൽ പോലും സ്ഥാനം ലഭിക്കാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഈ സീസണിനും മോശം ഡിഫൻസ് ആണ് വിനയായത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമുകളിൽ മുൻനിരയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. നിരവധി മത്സരങ്ങളിൽ   ഡിഫൻസിന്റെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.

Also Read-  ലൂണയുടെ പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്, കിട്ടിയാൽ ലൂണയെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ👀

അടുത്ത സീസണിലേക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുമ്പോൾ ടീമിന്റെ ഡിഫൻസിലെ പോരായ്മകളെ കുറിച്ച് ചോദ്യം നേരിട്ട ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ  പ്രതീക്ഷ നൽകുന്ന ഉത്തരമാണ് പറഞ്ഞത്.

Also Read-  വെറുതെയങ്ങ് കളിച്ചുപോവൽ ഇനി ബ്ലാസ്റ്റേഴ്സിൽ നടക്കില്ല, ആശാൻ രണ്ടും കല്പിച്ചു തന്നെ!!

ടീമിന്റെ ഡിഫൻസിനെ സംബന്ധിച്ച് നിരവധി കാര്യങ്ങൾ മെച്ചപ്പെടാനുണ്ടെന്നു പറഞ്ഞ ഡേവിഡ് ആശാൻ ഇക്കാര്യങ്ങൾ റെഡിയാക്കി അടുത്ത സീസണിന് വേണ്ടി തയ്യാറെടുക്കുമെന്ന് സൂചനകൾ നൽകി. കൂടാതെ പോയിന്റ് ടേബിളിൽ മുൻനിരസ്ഥാനങ്ങളിൽ  ഇടണമെങ്കിൽ ഏറ്റവും കുറവ് കൂടുതൽ വഴങ്ങുന്ന ടീമുകളിലൊന്നായി മാറണമെന്നും പറഞ്ഞു.

Also Read-  ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത് നന്നായി, ഇപ്പോൾ സൂപ്പർതാരം ട്രോഫികൾ വാരിക്കൂട്ടുന്നു👀🔥