ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ കാര്യങ്ങളിലെല്ലാം തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.
ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പ്ലേ ഓഫ് പോലും കാണാതെ പുറത്താവാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. എന്നാൽ അടുത്ത ഐ എസ് എൽ സീസൺ തുടങ്ങുന്നതിനു മുൻപായി വളരെ നേരത്തെ ഒരുക്കങ്ങൾ ആരംഭിക്കുവാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ.
Also Read – ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട കിടിലൻ ഫോറിൻ സൈനിങ്ങിനെ ഫ്രീയായി സൈൻ ചെയ്യാൻ അവസരം👀🔥
സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം വെക്കേഷന് പോവുന്ന ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള പ്രീസീസൺ പരിശീലനം ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ വന്നത് വെറുതെ നോക്കിനിൽക്കാനല്ല, ചരിത്രം രചിക്കാനാണെന്ന് ആശാൻ😍🔥
നേരത്തെ ആഗസ്റ്റ് മുതലാണ് തുടങ്ങിയതെങ്കിൽ ഇത്തവണ നേരത്തെ തുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ. സൂപ്പർ കപ്പിന് ശേഷം രണ്ട് മാസത്തോളം വെക്കേഷൻ കഴിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വീണ്ടും കൊച്ചിയിൽ പരിശീലനം ആരംഭിക്കുക.
Also Read – അൽബേനിയൻ കൊടുങ്കാറ്റിനായി ബ്ലാസ്റ്റേഴ്‌സ്? ഫോറിൻ സൈനിങ് അപ്ഡേറ്റ് ഇതാണ്..