indian super league

ഗോൾ സെലിബ്രേഷൻ പണിയായി, ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്ന വിദേശതാരത്തിനെ എതിരാളികൾ പുറത്താക്കി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഫൈനൽ മത്സരത്തിൽ ബംഗ്ലൂരു എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മോഹൻ സൂപ്പർ ജയന്റ്സ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ മത്സരത്തിൽ എഫ് സി ഗോവയെ ആവേശകരമായ പോരാട്ടത്തിനോടുവിൽ പരാജയപ്പെടുത്തിയാണ് ബാംഗ്ലൂർ എഫ് സി യുടെ  ഫൈനൽ പ്രവേശനം.

ബാംഗ്ലൂരു എഫ് സി ക്കെതിരെ അവസാന മിനിറ്റുകളിൽ ഗോൾ നേടിയ എഫ് സി ഗോവ താരം അർമാണ്ടോ സാദികു നടത്തിയ അനാവശ്യത നിറഞ്ഞ ഗോൾ സെലിബ്രേഷൻ ഏറെ ചർച്ച വിഷയമായിരുന്നു. പിന്നീട് ഇതിൽ വിശദീകരണം തേടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത് എത്തി.

Also Read-  കേരള ബ്ലാസ്റ്റേഴ്സിൽ വന്നത് വെറുതെ നോക്കിനിൽക്കാനല്ല, ചരിത്രം രചിക്കാനാണെന്ന് ആശാൻ😍🔥

ഇതിന് പിന്നാലെ സീസണിൽ പത്തു ഗോളുകൾ സ്കോർ ചെയ്ത് ടോപ് ഫോമിൽ കളിക്കുന്ന അർമാണ്ടോ സാദികുവുമായി പരസ്പരധാരണയോടെ കരാർ അവസാനിപ്പിക്കുകയാണെന്ന് എഫ് സി ഗോവ ഒഫീഷ്യലി പ്രഖ്യാപിച്ചു.

Also Read-  അൽബേനിയൻ കൊടുങ്കാറ്റിനായി ബ്ലാസ്റ്റേഴ്‌സ്? ഫോറിൻ സൈനിങ് അപ്ഡേറ്റ് ഇതാണ്..

മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഈ സീസണിലേക്ക് വേണ്ടി സ്വന്തമാക്കാൻ ട്രാൻസ്ഫർ നീക്കങ്ങൾ താരമാണ് അർമാണ്ടോ സാദികു. എന്നാൽ പിന്നീട് ഗോവ മുന്നോട്ടു വന്നു താരത്തിനെ സ്വന്തമാക്കുകയായിരുന്നു.

Also Read-  ബ്ലാസ്റ്റേഴ്സിന് കലിപ്പടക്കണം കപ്പടിക്കണം!! ഒരുക്കങ്ങൾ നേരത്തെയാക്കാൻ കൊമ്പന്മാർ🔥