ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കിരീട പ്രതീക്ഷകൾ അവസാനിച്ചു പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് സീസണിൽ ശേഷിക്കുന്നത് സൂപ്പർ കപ്പ് ടൂർണമെന്റ് മാത്രമാണ്.
ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരിടുന്നത്. ഏപ്രിൽ 20നാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ മത്സരം അരങ്ങേറുന്നത്.
Also Read- എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം?ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് സിഇഒ?
സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി കൊച്ചിയിൽ ഒരുക്കങ്ങൾ നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഡിഷയിലേക്ക് ഇന്ന് പറക്കുകയാണ്. സൂപ്പർ കപ്പിലെ ആദ്യ മത്സരം ഞായറാഴ്ച്ചയാണ് അരങ്ങേറുന്നത്.
Also Read- ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്ങുകൾ നേരെത്തെയെത്തും?ലക്ഷ്യം കിരീടം തന്നെ!!
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലെ പ്രധാന ഗോൾകീപ്പരായ സച്ചിൻ സുരേഷ് പരിക്ക് കാരണം സ്‌ക്വാഡിൽ ഇടം നേടില്ലെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും സൂപ്പർ കപ്പ് സ്‌ക്വാഡ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചപ്പോൾ താരം ഇടം നേടിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ കോറോ സിങ് ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സൂപ്പർ കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ താരം ഇടം നേടിയിട്ടുണ്ട്.
Also Read- പഴയ പോലെയല്ല, ഇനി വിയർപ്പൊഴുക്കി കളിച്ചില്ലേൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണിയാണ്!!