indian super league

ബഗാനും ഈസ്റ്റ്‌ ബംഗാളും ബ്ലാസ്റ്റേഴ്സിനെതിരെ? പക്ഷെ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് ഈ സാധ്യതകൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കിരീടം പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സീസണിൽ അവസാനമായി ട്രോഫി നേടാനുള്ള അവസരമാണ് സൂപ്പർ കപ്പ് ടൂർണമെന്റ് തുറന്നു നൽകുന്നത്.

ഒഡീഷ്യയിൽ വച്ച് ഞായറാഴ്ച ആരംഭിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടനം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുന്നത്. മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനാവും.

ബ്ലാസ്റ്റേഴ്സിന്റെ കിരീടം നേടാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ നിലവിൽ ടീമിനുള്ളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തുവാനുള്ള മികച്ച അവസരമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഈസ്റ്റ് ബംഗാൾ ടീമിനുള്ളിൽ നിരവധി പ്രശ്നങ്ങളാണുള്ളത്.

Also Read-  ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്ങുകൾ നേരെത്തെയെത്തും?ലക്ഷ്യം കിരീടം തന്നെ!!

ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത് ഏറ്റവും ശക്തരായ മോഹൻ ബഗാനെയാണ്. വിദേശ താരങ്ങൾ ഇല്ലാതെ സൂപ്പർ കപ്പ് ടൂർണമെന്റിനു വരുന്ന മോഹൻ ബഗാന്റെ ഇന്ത്യൻ താരങ്ങളെ പരാജയപ്പെടുത്തുവാൻ  ബ്ലാസ്റ്റേഴ്സിന് കഴിയുകയാണെങ്കിൽ സെമിഫൈനൽ പ്രവേശനം ആണ് ലഭിക്കുക.

Also Read-  പഴയ പോലെയല്ല, ഇനി വിയർപ്പൊഴുക്കി കളിച്ചില്ലേൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണിയാണ്!!

സെമിഫൈനലും കടന്ന് ഫൈനൽ മത്സരത്തിലേക്ക് എത്തുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ മേജർ സെമിഫൈനലും കടന്ന് ഫൈനൽ മത്സരത്തിലേക്ക് എത്തുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ മേജർ ട്രോഫിയായിരിക്കും.

Also Read-  കിരീടപ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി, ബാക്കി ഇനി ഗ്രൗണ്ടിൽ കാണാം..