indian super league

ബ്ലാസ്റ്റേഴ്സിൽ നിന്നും കിടിലൻ ഫോറിൻ സൈനിങ് സ്വപ്നം കണ്ട് എതിരാളികൾ?വിട്ടുകൊടുക്കല്ലേയെന്ന് ഫാൻസ്‌..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തകർപ്പൻ പ്രകടനം കാഴ്ചവച്ച വിദേശ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാനാണ് എതിരാളികളുടെ ശ്രമങ്ങൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ട്രാൻസ്ഫർ മാർക്കറ്റിലൂടെ മികച്ച താരങ്ങൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്ന ക്ലബ്ബുകൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വേണ്ടിയും ഓഫറുകൾ നൽകുന്നുണ്ട്.

നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള ഒരു ക്ലബ്ബ് മികച്ച ഓഫറുമായി ബ്ലാസ്റ്റേഴ്സിനെ സമീപിച്ചിട്ടുണ്ട്.

Also Read –  പഴയ പോലെയല്ല, ഇനി വിയർപ്പൊഴുക്കി കളിച്ചില്ലേൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണിയാണ്!!

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർതാരമായ നോഹ് സദോയിക്ക് വേണ്ടി ശക്തമായ ഓഫറുമായാണ് എതിരാളികൾ സമീപിച്ചത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് നോഹ് കാഴ്ച വെച്ചത്.

Also Read –  കിരീടപ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി, ബാക്കി ഇനി ഗ്രൗണ്ടിൽ കാണാം..

നോഹിന് വേണ്ടി സമർപ്പിച്ച ഈ ഓഫറിനോട് ഇതുവരെയും താരവും ക്ലബ്ബും പ്രതികരിച്ചിട്ടില്ല. അടുത്ത സീസണിലും ഈ മൊറൊക്കൻ സൂപ്പർ താരത്തിന് ടീമിൽ നിലനിർത്താനായാൽ കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും എന്ന് ഉറപ്പാണ്. എന്തായാലും സൂപ്പർ കപ്പിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പ്ലാനുകൾ സംബന്ധിച്ച് കൂടുതൽ നീക്കങ്ങളുണ്ടാവും.

Also Read –  ബഗാനും ഈസ്റ്റ്‌ ബംഗാളും ബ്ലാസ്റ്റേഴ്സിനെതിരെ? പക്ഷെ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് ഈ സാധ്യതകൾ??