Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..

മുൻപത്തെ സീസണിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ പലപ്പോഴും തിരിച്ചടിയായത് ടീമിലെ താരങ്ങളെ തുടരെ ബാധിക്കുന്ന പരിക്കുകളായിരുന്നു. സൂപ്പർ കപ്പ്‌ തുടങ്ങുന്നതിനു മുൻപ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ഇഞ്ചുറി അപ്ഡേറ്റുകളാണ് വരുന്നത്.

സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് പോരാടാൻ ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങുന്നത്.

ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനുമായാണ് ഏറ്റുമുട്ടുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിൽ നിന്നും കിടിലൻ ഫോറിൻ സൈനിങ് സ്വപ്നം കണ്ട് എതിരാളികൾ?വിട്ടുകൊടുക്കല്ലേയെന്ന് ഫാൻസ്‌..

എന്തായാലും ഈ മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ നിന്നും ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ പരിക്കിലാണ്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശത്രുക്കളെ ഒന്ന് സൂക്ഷിക്കണം?കാരണം ഇതാണ്..

ഗോകുലം കേരളയുമായി നടന്ന സൗഹൃദ മത്സരത്തിനിടെ പരിക്ക് ബാധിച്ച സച്ചിൻ സുരേഷ്, കൂടാതെ അമാവിയ എന്നീ രണ്ടു താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. ബാക്കി താരങ്ങളെല്ലാം മത്സരത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു.

Also Read –  ടീമിനുള്ളിലെ കുറച്ചു സീൻ പ്രശ്നങ്ങൾക്കിടെ ഇന്ന് ജീവന്മരണ പോരാട്ടം??ബ്ലാസ്റ്റേഴ്‌സും കളത്തിൽ..