ഐ എസ് എല്ലിന്റെ 2025-2026 അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള പദ്ധതികളിൽ ആണ്.
എന്നാൽ മറുഭാഗത്ത് കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ചില സൂപ്പർ താരങ്ങൾ പുറത്തേക്ക് പോയേക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിൽ നിന്ന് താരങ്ങൾ പുറത്തേക്ക് പോകുമെന്നുറപ്പാണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് നീക്കങ്ങൾക്ക് തിരിച്ചടി നൽകി എതിരാളികൾ!!
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിൽ ലഭ്യമായതിൽ ഏറ്റവും മികച്ച ഇന്ത്യൻ സെന്റർ ബാക് ഹോർമിപാമാണ്. എന്നാൽ ഹോർമിയെ വിൽക്കാൻ തയ്യാറായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏറ്റവും മികച്ച ട്രാൻസ്ഫർ ഫീ നൽകുന്ന ടീമുമായി ഈ ട്രാൻസ്ഫർ ഡീൽ സംസാരിക്കും.
ഉയർന്ന ട്രാൻസ്ഫർ തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഹോർമിപാമിന് വേണ്ടി ആവശ്യപ്പെടുന്നത്. മുൻപത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോകളിൽ ഹോർമിയെ സ്വന്തമാക്കുവാൻ മോഹൻ ബഗാൻ മുന്നോട്ടുവന്നെങ്കിലും സഹലിനെ ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കിയ ബഗാൻ ഹോർമിയെക്കാൾ മുഗണന സഹലിനു നൽകി. എന്നാൽ ഇത്തവണ വീണ്ടും മോഹൻ ബഗാൻ ഹോർമിക്ക് വേണ്ടി മുന്നോട്ടു വരുമോ എന്ന് കാത്തിരുന്ന് കാണാം.
Also Read – ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..