Sports

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്  കൊച്ചിയിൽ ഗംഭീരപ്രകടനം, മുംബൈ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം ഒരു സൈനിങ് പോലും ഇതുവരെയും സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ നാല് താരങ്ങളാണ് ഒഫീഷ്യലി ക്ലബ്ബ് വിട്ടതായി പ്രഖ്യാപിച്ചത്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് ടീമിനെ ശക്തമാക്കുവാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്. അതേസമയം ട്രാൻസ്ഫർ വിൻഡോയിലൂടെ മുംബൈ സിറ്റിയിലേക്ക് ലോണടിസ്ഥാനത്തിൽ പോയ റൈറ്റ് ബാക്ക് താരം പ്രബീർ ദാസിനു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തിട്ടുണ്ട്.

Also Read – അപ്പൊ ഇതാണല്ലേ വിജയങ്ങളുടെ പിന്നിലെ തന്ത്രങ്ങൾ!! ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിം പ്ലാൻ ഇതായിരുന്നു..

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മൂന്നു വർഷത്തെ കരാറിൽ മുംബൈ സിറ്റി താരമായ അമെയ് റനവാഡേയെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്ക് പൊസിഷനിലെ വരുന്ന സീസണ്കളിലെ പ്രധാന താരമായാണ് അമേയെ കാണുന്നത്.

Also Read – രാഹുലിന് പകരം എതിരാളികളുടെ രണ്ട് കിടിലൻ സൂപ്പർതാരങ്ങൾ റഡാറിൽ??സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?

നിലവിൽ ഒഡീഷ എഫ്സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് താരം കളിക്കുന്നത്. പ്രബീർ ദാസിനെ മുംബൈ സിറ്റിക്ക് നൽകിയ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയുടെ സൂപ്പർതാരത്തിനെയാണ് സ്വന്തമാക്കിയത്.

Also Read –  എന്ത് ചെയ്താലും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ഫാൻസിന്റെ ഇക്കാര്യങ്ങൾ തടയാനാവില്ല!!