ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇതുവരെയും ഈ സീസണിലേക്ക് വേണ്ടി ഒഫീഷ്യലി ഒരു സൈനിങ് പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം വളരെ പെട്ടെന്ന് ആയിരുന്നു ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർ താരമായ രാഹുൽ കെ പിയെ ഒഡീഷ്യ എഫ്സിയാണ് സ്വന്തമാക്കിയത്.
Also Read – അഡ്രിയാൻ ലൂണ പോലും അത്ഭുതപ്പെടുന്നു, ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര ഇന്ത്യൻതാരം അപാര ഫോമിൽ👀🔥
അതേസമയം രാഹുലിനെ പകരക്കാരനെ നോക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മുംബൈ സിറ്റി എഫ്സിയുടെ സൂപ്പർതാരമായ ബിപിൻ സിംഗ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം ജിതിൻ എം എസ് എന്നിവരെയാണ് രാഹുലിന്റെ പകരക്കാരനായി കൊണ്ടുവരാൻ
ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ പ്ലാനുകൾ.
Also Read – അഡ്രിയാൻ ലൂണയെക്കാൾ മികച്ച പ്രകടനവുമായി ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് ഈ സൂപ്പർതാരമാണ്😍🔥
ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഈ രണ്ടു താരങ്ങളെയും ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സ് സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഫ്രീ ട്രാൻസ്ഫറാണ് ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ട്രാൻസ്ഫർ നീക്കങ്ങളുണ്ടെങ്കിലും താരങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അനുസരിച്ചായിരിക്കും ട്രാൻസ്ഫർ ചർച്ചകൾ മുന്നോട്ടുപോകുക.
Also Read – അപ്പൊ ഇതാണല്ലേ വിജയങ്ങളുടെ പിന്നിലെ തന്ത്രങ്ങൾ!! ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിം പ്ലാൻ ഇതായിരുന്നു..