ഇന്ത്യൻ സൂപ്പർ ലീഗ് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന തകർപ്പൻ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്  ഒഡീഷ്യ എഫ്സിയെ  പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്പാദിച്ചു പ്രതീക്ഷകൾ സജീവമാക്കി.

കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ നാലാം മിനിറ്റിൽ പിറകിൽ പോയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ ഗോളുകളാണ് വിജയത്തിലേക്ക് നയിച്ചത്.  കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നൽ സൂപ്പർതാരമായ നോഹ് സദോയിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി മുന്നിട്ടുനിന്നത്.

Also Read –  വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, നോഹ് സാദൊയിയുടെ കാര്യത്തിൽ ചെറിയ പ്രശ്നമുണ്ട്👀

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ മൂർച്ച കൂട്ടുന്നത് നോഹ് സദോയിലൂടെയാണ്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 7 ഗോളുകളും അഞ്ച് അസിസ്റ്റുകളും  സ്വന്തമാക്കിയ നോഹ് സദോയി ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്.

Also Read –  അഡ്രിയാൻ ലൂണ പോലും അത്ഭുതപ്പെടുന്നു, ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര ഇന്ത്യൻതാരം അപാര ഫോമിൽ👀🔥

സീസണിൽ 14 മത്സരങ്ങളിൽ  നിന്നും നാലു അസിസ്റ്റുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് നായകൻ ലൂണക്ക് ഇതുവരെ ഗോളുകൾ നേടാൻ ആയിട്ടില്ല. നിലവിലെ ഫോം വെച്ചു നോക്കുകയാണെങ്കിൽ ലൂണയെക്കാളും മറ്റേതൊരു ബ്ലാസ്റ്റേഴ്സ് താരത്തിനെക്കാളും ഏറ്റവും പ്രധാനപ്പെട്ട ടീമിലെ താരമാണ് നോഹ് സദോയി.

Also Read –  പോലീസിനെയും സെക്യൂരിറ്റിയെയും വെച്ച് ഫാൻസിനെ കൈകാര്യം ചെയ്യുന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀