ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സീസണിലെ പതിനാറാമത്തെ മത്സരത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് വിലപ്പെട്ട മൂന്ന് പോയിന്റുകളും തകർപ്പൻ വിജയവുമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

എന്നാൽ മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട സംഘടിപ്പിച്ച മാനേജ്മെന്റിനെതിരായ പ്രതിഷേധ റാലി പോലിസ് തടഞ്ഞു, സുരക്ഷാക്രമീകരണങ്ങൾ കാരണം പ്രതിഷേധ റാലി നടത്തുവാൻ  ബ്ലാസ്റ്റേഴ്സ് ആരാധകരെ അനുവദിച്ചില്ല.

Also Read –  കരുതിയിരുന്നോളൂ കേരള ബ്ലാസ്റ്റേഴ്‌സ്.. കിടിലൻ ഫോറിൻ താരം തിരിച്ചെത്തുന്നു👀🔥

എന്നാൽ സ്റ്റേഡിയത്തിനകത്ത് മാനേജ്മെന്റിനെതിരെ ചാന്റസ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയും പോലീസിന്റെ നീക്കങ്ങളുണ്ടായി. അക്ഷരാർത്ഥത്തിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധിക്കുന്ന ആരാധകർക്കെതിരെയാണ് ഈ നീക്കങ്ങൾ.

Also Read –  മഞ്ഞപ്പട ഇല്ലെങ്കിൽ എന്താ, അവരുണ്ടല്ലോ!! ടീമിനെ വിളിച്ച് ലൂണ ചെയ്തത് ഇതാണ്..

പോലീസിനെ ഉപയോഗിച്ച് മാനേജ്മെന്റ് എതിരായ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം നിർത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനങ്ങൾ. കഴിഞ്ഞ ഹോം മത്സരത്തിൽ സെക്യൂരിറ്റി ഗാർഡുകളെ ഉപയോഗിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം തടയാനുള്ള മാനേജ്മെന്റ് നീക്കം.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെതിരെ ലൂണയും ടീമും, അസാധാരണ സംഭവങ്ങൾ അരങ്ങേറിയത് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ👀