ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിടിലൻ പോരാട്ടത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡിഷയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത് മുന്നേറ്റ നിരയിലെ വിദേശ താരങ്ങളാണ്.

ക്വാമി പെപ്ര, നോഹ് സദോയി, ജീസസ് എന്നീ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി എതിർവല കുലുക്കിയത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയും ഇന്ത്യൻ യുവതാരമായ കോറോ സിങ്ങും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു.

Also Read –  വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, നോഹ് സാദൊയിയുടെ കാര്യത്തിൽ ചെറിയ പ്രശ്നമുണ്ട്👀

അസിസ്റ്റുകളുടെ കാര്യത്തിൽ സീസണിൽ നാലു അസിസ്റ്റുകൾ സ്വന്തമാക്കിയ അഡ്രിയാൻ ലൂണക്കൊപ്പമാണ് 18കാരനായ കോറോ സിങ്. സീസണിൽ 9 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം നാലു അസിസ്റ്റുകളോടെ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ്.

Also Read –  പോലീസിനെയും സെക്യൂരിറ്റിയെയും വെച്ച് ഫാൻസിനെ കൈകാര്യം ചെയ്യുന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀

റൈറ്റ് വിങ് പൊസിഷനിൽ തന്റെതായ സ്ഥാനം കണ്ടെത്തുന്ന ഈ യുവതാരം വിദേശതാരങ്ങൾക്കൊപ്പം ചേർന്നാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ നയിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി അഞ്ച് അസിസ്റ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഒരു അസിസ്റ്റ് അകലെ കാത്തിരിക്കുകയാണ്.

Also Read –  കരോലിസിനെയും ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്താക്കാൻ വ്യക്തമായ കാരണങ്ങളുണ്ട്💯