ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെ മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പരിശീലകനായ മൈകൽ സ്റ്റാറെയെയും സംഘത്തിനെയും സീസണിന്റെ പാതിവഴിയിൽ പുറത്താക്കിയിരുന്നു.
പരിശീലകൻമാരെ പുറത്താക്കിയാലും ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് ആവശ്യപ്പെടുന്ന ആരാധകർ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കഴിവുകേടിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ക്ലബ് വിടുമെന്ന് ശക്തമായ ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്.
കരോലിസ് സ്കിൻകിസിനെ സീസൺ കഴിയുന്നതോടെ ടീമിൽ നിന്നും ഒഴിവാക്കുവാൻ വ്യക്തമായ കാരണങ്ങളുണ്ട്. കോച്ചിംഗ് കരിയറിൽ കാര്യമായ മികച്ച നേട്ടങ്ങളോന്നുമില്ലാത്ത മൈകൽ സ്റ്റാറെയെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ടുവന്നത് വലിയൊരു വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
Also Read – മഞ്ഞപ്പട ഇല്ലെങ്കിൽ എന്താ, അവരുണ്ടല്ലോ!! ടീമിനെ വിളിച്ച് ലൂണ ചെയ്തത് ഇതാണ്..
കൂടാതെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിനു ഇത് കൂടാതെ മികച്ച റിസർവ് താരങ്ങൾ ഇല്ലാത്തതും സ്പോർട്ടിംഗ് ഡയറക്ടറുടെ വീഴ്ചയയാണ് കണക്കാക്കപ്പെടുന്നത്.
Also Read – വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, നോഹ് സാദൊയിയുടെ കാര്യത്തിൽ ചെറിയ പ്രശ്നമുണ്ട്👀
ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയും ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ ഇതുവരെ പൂർത്തിയായിട്ടില്ല. മോശം സ്കൗട്ട്ടിങ്ങും വേഗത കുറഞ്ഞ ട്രാൻസ്ഫർ നീക്കങ്ങളും തെറ്റായ തീരുമാനങ്ങളുമെല്ലാം കരോലിസിനു പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കുന്നതാണ്.
Also Read – പോലീസിനെയും സെക്യൂരിറ്റിയെയും വെച്ച് ഫാൻസിനെ കൈകാര്യം ചെയ്യുന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀