ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ അടുത്ത ഹോം മത്സരത്തിന് ഒരുങ്ങുകയാണ്.
ജനുവരി 18ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്മായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത ഐ എസ് എൽ മത്സരം.
Also Read – കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഉയർത്തെഴുന്നേൽപ്പ്💀🔥ഇജ്ജാതി കളിയുമായി കൊമ്പന്മാർ😍
ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിനു ശേഷം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ നോഹ് സദോയിക്ക് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നഷ്ടമാവാനുള്ള സാധ്യതകളുമുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെതിരെ ലൂണയും ടീമും, അസാധാരണ സംഭവങ്ങൾ അരങ്ങേറിയത് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ👀
ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിനിടെ ഫൗളിൽ വീണ നോഹ് സദോയിയുടെ തോളിനു പരിക്ക് ബാധിച്ചെന്ന് സംശയിച്ചിരുന്നു. നിലവിൽ താരത്തിന്റെ പരിക്ക് സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വേണ്ടി കാത്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യതകളും കുറവായാണ് കാണപ്പെടുന്നത്.
Also Read – മഞ്ഞപ്പട ഇല്ലെങ്കിൽ എന്താ, അവരുണ്ടല്ലോ!! ടീമിനെ വിളിച്ച് ലൂണ ചെയ്തത് ഇതാണ്..