ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം ഹോം സ്റ്റേഡിയത്തിൽ വിജയവും ഒപ്പം വിലപ്പെട്ട മൂന്ന് പോയിന്റുകളും സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.
തോറ്റുപോകുമെന്ന് പലപ്പോഴും ചിന്തിപ്പിച്ചെങ്കിലും അവസാനം വരെ പ്രതീക്ഷ കൈവിടാതെ പോരാടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വ്യക്തമായ ആധിപത്യത്തോടെയാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വിജയം സ്വന്തമാക്കിയത്.
Also Read – നാലിനു പിന്നാലെ അഞ്ചും പൂർത്തിയാവുമോ? സൂപ്പർതാരത്തിനായി ചർച്ചകൾ തുടങ്ങി👀🔥
മത്സരം തുടങ്ങി നാലാം മിനിറ്റിൽ ഗോൾ വഴങ്ങി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി രണ്ടാം പകുതിയിൽ തിരിച്ചടി തുടങ്ങി. 60മിനിറ്റിൽ പെപ്രയും 73 മിനിറ്റിൽ നോഹ് സദോയിയുടെ അസിസ്റ്റിൽ നിന്നും ജീസസും വല കുലുക്കിയതോടെ ലീഡ് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിനെതിരെ 80മിനിറ്റിൽ ഒഡീഷ സമനിലഗോൾ തിരിച്ചടിച്ചു.
Also Read – വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ😍🔥
എന്നാൽ ഇഞ്ചുറി ടൈമിന്റെ 95 മിനിറ്റിൽ സൂപ്പർ താരമായ നോഹ് സദോയിയുടെ ഗോൾ കൂടിയെത്തിയതോടെ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഒഡിഷ എഫ്സിയെ തോൽപിച്ചതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഉയർന്നു.
Also Read – ഫാൻസിനെയും ക്ലബ്ബിനെയും മണ്ടൻമാരാക്കുന്നത് നിർത്തുക!!മാനേജ്മെന്റിനെതിരെ മഞ്ഞപ്പട ഇറങ്ങുന്നു..