ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുൾപ്പടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ സംബന്ധിച്ചുള്ള തിരക്കുകളിലാണ്. താരങ്ങളെ വിൽക്കുന്നതും വാങ്ങുന്നതും ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കാര്യത്തിൽ ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം 10 ദിവസങ്ങൾ പിന്നിട്ടുവെങ്കിലും ഇതുവരെയും ഒഫീഷ്യലി ഒരു സൈനിങ് പ്രഖ്യാപനം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.
Also Read – മാനേജ്മെന്റ് പറഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്സ് ഇനി വരില്ലേ?👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മാർകസ്..
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും അഞ്ച് താരങ്ങൾ ഇതിനോടകം ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സ് വിട്ടുകഴിഞ്ഞു. കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു ചില താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Also Read – കൊച്ചിയിൽ കളിക്കാൻ അവർ തിരിച്ചുവരികയാണ്🔥ഫോറിൻ താരമുൾപ്പടെ രണ്ട് സൂപ്പർതാരങ്ങൾ😍
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ യുവ താരമായ അമാവിയയെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ മുഹമ്മദൻസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സുമായി ആരംഭിച്ചിട്ടുമുണ്ട്. ഈ സീസൺ അവസാനം വരെയുള്ള ലോണടിസ്ഥാനത്തിലാണ് കരാർ ചർച്ച ചെയുന്നത്.
Also Read – വിദേശതാരമുൾപ്പടെ സസ്‌പെൻഷനിൽ👀കൊച്ചിയിൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിനും അനുകൂലമാവുന്നു..