ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും കളിക്കുന്നത്.
ഒഡിഷ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിൽ പരിശീലനം തുടരുകയാണ്. കഴിഞ്ഞ ഐ എസ് എൽ മത്സരത്തിൽ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്🔥കിടിലൻ യൂറോപ്യൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..
ഒഡീഷ്യ എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഏറെ സന്തോഷം നൽകുന്ന അപ്ഡേറ്റാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ നിന്നും ലഭിക്കുന്നത്. പരിക്കു കാരണം കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന സ്പാനിഷ് സൂപ്പർ താരം ജീസസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Also Read – കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ വരുന്ന എതിർസംഘത്തിൽ ആരാധകർക്ക് മറക്കാനാവാത്ത ഒരു മുഖമുണ്ടാവും..
വിദേശ താരമായ ജീസസിനെ കൂടാതെ തുടർച്ചയായ പരിക്കുകളിൽ നിരവധി മത്സരങ്ങൾ നഷ്ടമായ ഇന്ത്യൻ സൂപ്പർ താരമായ ഇഷാൻ പണ്ഡിതയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. രണ്ട് സൂപ്പർ താരങ്ങളും അടുത്ത മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – മാനേജ്മെന്റ് പറഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്സ് ഇനി വരില്ലേ?👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മാർകസ്..