ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങൾക്കായി ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒഫീഷ്യലി ഒരു സൈനിംഗ് പൂർത്തിയാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടില്ല.

ഇത്തവണ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ താരങ്ങളെ കൂടാതെ വിദേശ ഡിഫസീവ് മിഡ്‌ഫീൽഡ് താരത്തിനെ കൂടി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..

ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം ക്രോയേഷ്യയിൽ നിന്നുമുള്ള ഡിഫെൻസീവ് മിഡ്‌ഫീൽഡ് താരമായ ഡീഗോ സിവുലികിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിരുന്നു.

Also Read –  പ്രശ്നം കോച്ചുമാരല്ല, ഇവാൻ ആശാനും സ്റ്റാറെയും ചേർന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം ഇതാണ്..

താരത്തിന്റെ സംഘവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ മുന്നോട്ട്പോയെങ്കിലും കരാർ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഒരു ഡീലിൽ എത്താനാവാതെ വന്നപ്പോൾ ഈ ചർച്ചകളും സാധ്യതകളും അവസാനിച്ചു.

Also Read –  രാഹുലിനെ വിറ്റത് വെറും തുച്ഛമായ വിലക്ക്👀ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ലഭിച്ചത് ഇതാണ്..