ഇന്ത്യൻ സൂപ്പർ ലീഗിലെ 2025 ലെ ആദ്യ മത്സരം പഞ്ചാബിനെതിരെ വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടങ്ങിയതെങ്കിലും 2024ലെ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ഓർമ്മകൾ അല്ല സമ്മാനിച്ചത്.
സീസണിൽ ഏറ്റവും മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പരിശീലകനായ മൈകൽ സ്റ്റാറെയെയും സഹപരിശീലകന്മാരെയും പുറത്താക്കിയിരുന്നു.
Also Read – സ്വാഗതം സ്റ്റാനിസാവിച്😍 ജനുവരി വിൻഡോയിലൂടെ കിടിലൻ യൂറോപ്യൻ സൈനിങ് തൂക്കി🔥
2024 വർഷത്തിൽ ഇവാൻ വുകമനോവിചിനും സ്റ്റാറെക്കും കീഴിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കലണ്ടർ വർഷത്തിലെ പ്രകടനം നോക്കുകയാണെകിൽ പോലും ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമാണ് തുറന്നുകാണിക്കുന്നത്.
Also Read – കാത്തിരിപ്പിനോടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല ഇന്ത്യൻ സൈനിങ് തിരിച്ചുവരവിനൊരുങ്ങുന്നു👀🔥
32 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിജയശതമാനം 28% മാത്രമാണ്. 32 മത്സരങ്ങളിൽ നിന്നും 9 വിജയവും 4 സമനിലയും 19 തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. കളിച്ചതിന്റെ പകുതി മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിട്ടുണ്ട്. എന്തായാലും ഈ വർഷം ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..