ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർ താരമായ രാഹുൽ കെപിയെ സ്വന്തമാക്കിയത് ഒഡിഷ എഫ്സിയാണ്. 2027 വരെയുള്ള കരാറിലാണ് സൂപ്പർതാരത്തിനെ സ്വന്തമാക്കിയത്.

24 കാരനായ രാഹുൽ കെപിയെ സ്വന്തമാക്കിയ ഒഡിഷ എഫ്സി വളരെയധികം പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്നുമുള്ള ഈ സൈനിങ്ങിനെ കാണുന്നത്. പരിശീലകനായ സെർജിയോ ലോബേരക്ക് കീഴിലാണ് രാഹുൽ ഒഡിഷയിൽ കളിക്കുക.

Also Read –  കാത്തിരിപ്പിനോടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല ഇന്ത്യൻ സൈനിങ് തിരിച്ചുവരവിനൊരുങ്ങുന്നു👀🔥

അതേസമയം രാഹുൽ കെപിയുടെ ട്രാൻസ്ഫർ വഴി ട്രാൻസ്ഫർ തുകയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ലഭിച്ചത് വെറും 25 ലക്ഷം രൂപക്ക് താഴെയുള്ള തുകയാണ്. ഈ സീസൺ അവസാനത്തിൽ ഫ്രീ ഏജന്റായി മാറുന്ന താരത്തിനെ കിട്ടുന്ന വിലക്ക് വിൽക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ശ്രമിച്ചത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..

ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പുറത്തേക്ക് പോയെങ്കിലും ഇതുവരെയും ഒഫീഷ്യലി ഒരു സൈനിങ് പൂർത്തിയാക്കിയതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല.

Also Read –  പ്രശ്നം കോച്ചുമാരല്ല, ഇവാൻ ആശാനും സ്റ്റാറെയും ചേർന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം ഇതാണ്..