ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കൊച്ചിയിലെ അടുത്ത മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത രണ്ട് മത്സരങ്ങൾ കൊച്ചിയിൽ വച്ച് ഒഡിഷ എഫ്സിക്കെതിരെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ട്രാൻസ്ഫർ വിൻഡോയിലൂടെ മലയാളി താരമായ രാഹുലിനെ ഒഡിഷ സ്വന്തമാക്കിയിരുന്നു.
Also Read – പ്രശ്നം കോച്ചുമാരല്ല, ഇവാൻ ആശാനും സ്റ്റാറെയും ചേർന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം ഇതാണ്..
വരുന്ന തിങ്കളാഴ്ച കൊച്ചിയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെ ഒഡിഷയുടെ ജഴ്സിയിൽ കെപി രാഹുൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകളാണുള്ളത്.
Also Read – രാഹുലിനെ വിറ്റത് വെറും തുച്ഛമായ വിലക്ക്👀ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ലഭിച്ചത് ഇതാണ്..
2019ന് ശേഷം മറ്റൊരു ക്ലബിന് വേണ്ടി കളിക്കുന്ന രാഹുൽ കെപിയുടെ അരങ്ങേറ്റം കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുൻപിൽ വെച്ച് നടക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടാൻ രാഹുലിന് കഴിയുമോയെന്നാണ് ആരാധകർ നോക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്🔥കിടിലൻ യൂറോപ്യൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..