ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുന്ന ഒഡീഷ എഫ്സി പ്ലേഓഫ് സ്ഥാനം കൂടി ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെ മത്സരിക്കാൻ വരുന്ന ഒഡിഷ എഫ്സി അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ തകർപ്പൻ സമനില സ്വന്തമാക്കിയിരുന്നു. രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിന് ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഒഡിഷ തോൽക്കാതെ രക്ഷപ്പെട്ടത്.
Also Read – കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ വരുന്ന എതിർസംഘത്തിൽ ആരാധകർക്ക് മറക്കാനാവാത്ത ഒരു മുഖമുണ്ടാവും..
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് സൂപ്പർ താരങ്ങളുടെ സേവനം ഒഡിഷ എഫ്സിക്ക് നഷ്ടമാവും. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ നാലാം മഞ്ഞ കാർഡ് വാങ്ങിയ രണ്ട് താരങ്ങൾക്കാണ് അടുത്ത മത്സരത്തിൽ സസ്‌പെൻഷൻ.
Also Read – മാനേജ്മെന്റ് പറഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്സ് ഇനി വരില്ലേ?👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മാർകസ്..
ഒഡിഷയുടെ താരങ്ങളായ പ്യുട്ടിയ, ഹ്യൂഗോ ബൗമസ് എന്നീ താരങ്ങൾ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ കളിക്കില്ല. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മൂന്നു താരങ്ങൾക്ക് അടുത്ത മത്സരത്തിൽ സസ്‌പെൻഷനുണ്ട്.
Also Read – കൊച്ചിയിൽ കളിക്കാൻ അവർ തിരിച്ചുവരികയാണ്🔥ഫോറിൻ താരമുൾപ്പടെ രണ്ട് സൂപ്പർതാരങ്ങൾ😍