ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ
ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം കളിക്കുന്നത്. തിങ്കളാഴ്ച രാത്രി 7 30നാണ് മത്സരം അരങ്ങേറുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെ വിജയകരമായി മുന്നോട്ടു നയിക്കാനാവാത്ത മാനേജ്മെന്റ് തീരുമാനങ്ങൾക്കെതിരെയാണ് പ്രതിഷേധം.
Also Read – ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി, സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാണ്..
നേരത്തെ മുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതിഷേധം ആരംഭിക്കുകയും പലതവണ വാർണിങ് നൽകുകയും ചെയ്തെങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മൈൻഡ് പോലും ചെയ്തില്ല. എന്തായാലും ഒഡിഷന് നടക്കുന്ന മത്സരത്തിനു മുൻപായി സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധ റാലി മഞ്ഞപ്പട സംഘടിപ്പിക്കും.
Also Read – ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കാൻ രാഹുൽ ഇറങ്ങില്ല!!👀പ്രത്യേക കാരണമുണ്ട്..
ക്ലബ്ബിന്റെ മാനേജ്മെന്റിനെതിരെയാണ് കലൂർ സ്റ്റേഡിയത്തിന് പുറത്തുവെച്ച് മഞ്ഞപ്പട പ്രതിഷേധറാലി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5:30നാണ് റാലി തുടങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം തുടരുമ്പോഴും മറ്റൊരു വഴിക്ക് കാര്യങ്ങളെ വഴി തിരിച്ചുവിടാനാണ് മാനേജ്മെന്റ് ശ്രമങ്ങൾ.
Also Read – വിദേശസൂപ്പർ താരമുൾപ്പടെ മൂന്നു ബ്ലാസ്റ്റേഴ്‌സ് കിടിലൻ താരങ്ങളുടെ അപ്ഡേറ്റ് ഇതാണ്..