ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്നത് ഒഡീഷ എഫ്സിയെയാണ്. നാളെ രാത്രി 7:30നാണ് കൊച്ചിയിലെ ഈ മത്സരം അരങ്ങേറുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്‌ക്വാഡിൽ പരിക്ക് ബാധിച്ച താരങ്ങൾ തിരിച്ചെത്തുകയാണ്. പരിക്ക് കാരണം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ നഷ്ടമായിരുന്ന മലയാളി താരം വിബിൻ മോഹനൻ കൂടി അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്ന് കോച്ച് സ്ഥിരീകരിച്ചു.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു👀🔥സൈനിങ് തൂക്കി..
വിബിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സ്പാനിഷ് വിദേശ സൂപ്പർതാരമായ ജീസസ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ തിരിച്ചെത്തും. പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ജീസസിനു നഷ്ടമായിരുന്നു.
Also Read – ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി, സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാണ്..
പരിക്ക് മാറി വിബിൻ, ജീസസ് എന്നിവർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ തിരിച്ചെത്തുമ്പോൾ പരിക്ക് ബാധിച്ചിരുന്ന മറ്റൊരു സൂപ്പർതാരമായ ഇഷാൻ പണ്ഡിത അടുത്ത മത്സരത്തിൽ തിരിച്ചെത്തില്ല എന്ന് കോച്ച് പറഞ്ഞു. പരിശീലനം ആരംഭിച്ച ഇഷാൻ പണ്ഡിത ഈ മാസം തന്നെ ടീമിൽ തിരിച്ചെത്തും.
Also Read – ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കാൻ രാഹുൽ ഇറങ്ങില്ല!!👀പ്രത്യേക കാരണമുണ്ട്..