ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്നത് ഒഡീഷ എഫ്സിയെയാണ്. നാളെ രാത്രി 7:30നാണ് ഈ മത്സരം അരങ്ങേറുന്നത്.
കഴിഞ്ഞ മത്സരത്തിൽ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത ഐഎസ്എൽ മത്സരത്തിന് ഒരുങ്ങുന്നത്.
Also Read – മിലോസിനെ പുറത്താക്കി പുതിയൊരു തകർപ്പൻ ഫോറിൻ സൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ പ്ലാൻ ഇതാണ്..
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഒഡീഷ എഫ്സിയിലെത്തിയ മലയാളി താരമായ രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിനെതിരായ നാളത്തെ മത്സരത്തിൽ കളിക്കില്ല. കരാറിലുള്ള ചില പ്രത്യേക നിബന്ധനകളാൽ രാഹുൽ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങില്ല.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു👀🔥സൈനിങ് തൂക്കി..
അതേസമയം ഒഡിഷ എഫ്സിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച രാഹുൽ കെ പി ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അവസാന മിനിറ്റിൽ ബൈസികിൾ കികിലൂടെ ഒഡിഷ എഫ്സിക്ക് സമനില നേടികൊടുത്ത രാഹുൽ കെപി മുന്നോട്ടുള്ള മത്സരങ്ങളിൽ ഫോമിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി, സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാണ്..