ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഡീഷ എഫ്സിക്കെതിരെയാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
വരുന്ന തിങ്കളാഴ്ച രാത്രി 7:30ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിൽ പരിശീലനം തുടരുകയാണ്.
Also Read – മിലോസിനെ പുറത്താക്കി പുതിയൊരു തകർപ്പൻ ഫോറിൻ സൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ പ്ലാൻ ഇതാണ്..
അതേസമയം പരിക്ക് ബാധിച്ച് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശതാരമായ ജീസസ്, ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിത എന്നിവർ ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനം ആരംഭിച്ചിരുന്നു.
Also Read – മുംബൈ സിറ്റിയുടെ മിന്നൽ സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ കൊമ്പന്മാർ👀🔥
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത മത്സരത്തിൽ ഇഷാൻ പണ്ഡിത ഉണ്ടായേക്കില്ല എന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ പറഞ്ഞു. അടുത്ത മത്സരത്തിൽ താരം ലഭ്യമല്ല എന്നാണ് അപ്ഡേറ്റ് നൽകിയത്. പരിശീലനം ആരംഭിച്ച താരം വരും മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു👀🔥സൈനിങ് തൂക്കി..