ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങിയതിനുശേഷം രണ്ടാം പകുതിയിലൂടെ തിരിച്ചടിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് സമ്പാദിച്ചത്.
ഒഡീഷക്കെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയത് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളിലുള്ളതായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.
Also Read – കരോലിസിനെയും ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്താക്കാൻ വ്യക്തമായ കാരണങ്ങളുണ്ട്💯
രണ്ടാം പകുതിയിലെ തിരിച്ചുവരവ് പദ്ധതികളുടെ ഭാഗമായിരുന്നുവെന്നും അത് കർശനമായി പാലിക്കാൻ ബ്ലാസ്റ്റേഴ്സ് ടീമിന് കഴിഞ്ഞുവെന്നും പരിശീലകൻ പറഞ്ഞു.
Also Read – പോലീസിനെയും സെക്യൂരിറ്റിയെയും വെച്ച് ഫാൻസിനെ കൈകാര്യം ചെയ്യുന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀
മത്സരത്തിന്റെ 60 – 70 മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിക്കാൻ കഴിയുമെന്ന വിശ്വാസവും ടീമിന് തന്ത്രങ്ങളുമുണ്ടായിരുന്നു, അതിനായി പദ്ധതികൾ തയ്യാറാക്കി, അതായിരുന്നു മത്സരത്തിലെ ഗെയിം പ്ലാൻ എന്ന് കോച്ച് വിശദീകരിച്ചു. ഗെയിം പ്ലാൻ കൃത്യമായി മത്സരത്തിൽ നടപ്പിലാക്കാൻ സാധിച്ചു എന്നും പരിശീലകൻ പറഞ്ഞു.
Also Read – വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, നോഹ് സാദൊയിയുടെ കാര്യത്തിൽ ചെറിയ പ്രശ്നമുണ്ട്👀