ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറേടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ വിദേശ സൈനിങ്ങിന് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
നിലവിൽ ടീമിലുള്ള ഡിഫൻസിലെ ഏക വിദേശ താരമായ മിലോസിനെ ഒഴിവാക്കി പകരം പുതിയ വിദേശ ഡിഫെൻഡറെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളായ മുംബൈ സിറ്റിയുടെ സ്പാനിഷ്താരമായ ടിരിക്ക് വേണ്ടി ട്രാൻസ്ഫർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Also Read – മിലോസിന് പകരം തകർപ്പൻ യൂറോപ്യൻ സൈനിങ്👀🔥ബാംഗ്ലൂരുവും എതിരാളികളുമെല്ലാം പണി തന്നേക്കും!!
ലാലിഗ ക്ലബ്ബുകളായ കാഡിസിനും അത്ലേറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിനും വേണ്ടി പന്ത് തട്ടിയ സ്പാനിഷ് ഡിഫെൻഡർ ടിരി 2015,2016 സമയത്തു ഐ എസ് എലിൽ കൊൽക്കത്തക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. കൂടാതെ 2017 ൽ ജംഷഡ്പൂരിലെത്തുന്ന ടിരി ഇതിനിടെ സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടിയും ചെറിയ കാലയളവിൽ ജഴ്സി അണിഞ്ഞു.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് ലൈസൻസ് ഇല്ല!! കൊമ്പന്മാരുടെ പ്രശ്നങ്ങൾ തീരുന്നില്ല..
2017 ഐ എസ് എല്ലിൽ വീണ്ടും തിരിച്ചെത്തുന്ന താരം പിന്നീട് വീണ്ടും കൊൽക്കത്തകായും പിന്നീട് മുംബൈ സിറ്റി എഫ് സിക്കായും ബൂട്ട് കെട്ടി. തുടർന്ന് നിലവിൽ 2025 ൽ മുംബൈ സിറ്റിയുമായുള്ള കരാർ അവസാനിച്ച ഐ എസ് എലിലെ റാമോസ് എന്ന് വിളിപ്പേരുള്ള ടിരി പുതിയ ക്ലബ്ബിനെ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നിരവധി ഐ എസ് എൽ ടീമുകളാണ് താരത്തിനായി രംഗത്ത് വന്നിട്ടുള്ളത്.
Also Read – മുൻപ് പറഞ്ഞ ആഗ്രഹം സഫലമാക്കാൻ ബ്ലാസ്റ്റേഴ്സിൽ അവൻ വരുമോ? ഫോറിൻ സൈനിങ് അപ്ഡേറ്റ്😍🔥