ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരങ്ങളേ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളായ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി കളിക്കുന്ന സ്പാനിഷ് സൂപ്പർതാരമായ ടിരിയെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്
Also Read – പുതിയൊരു ട്രാൻസ്ഫർ ടാർഗറ്റ് കൂടി ബ്ലാസ്റ്റേഴ്‌സ് റഡാറിൽ👀🔥സൈനിങ് തൂക്കാൻ കൊമ്പന്മാർ..
എന്നാൽ ബാംഗ്ലൂര് എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ മറ്റു ക്ലബ്ബുകളും താരത്തിന് വേണ്ടി രംഗത്തുള്ളത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. 2017 ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജഴ്സിയിൽ കളിക്കാനുള്ള തന്റെ ആഗ്രഹം മുൻപ് തുറന്നു പറഞ്ഞിരുന്നു.
Also Read – മിലോസിന് പകരം തകർപ്പൻ യൂറോപ്യൻ സൈനിങ്👀🔥ബാംഗ്ലൂരുവും എതിരാളികളുമെല്ലാം പണി തന്നേക്കും!!
നിലവിൽ ഒരു വിദേശ ഡിഫൻഡർ ആവശ്യമായ കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ്താരത്തിനായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുമ്പോൾ തന്റെ ആഗ്രഹം പോലെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ ടിരി തയ്യാറാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഓഫറുകൾ നൽകിയാൽ മാത്രമേ മറ്റു ടീമുകളുടെ വെല്ലുവിളികൾ മറികടന്ന് ഈ സ്പാനിഷ് ഡിഫൻഡർ സൈനിങ്സ്വന്തമാക്കാനാവൂ.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് ലൈസൻസ് ഇല്ല!! കൊമ്പന്മാരുടെ പ്രശ്നങ്ങൾ തീരുന്നില്ല..