Uncategorized

പുതിയൊരു ട്രാൻസ്ഫർ ടാർഗറ്റ് കൂടി ബ്ലാസ്റ്റേഴ്‌സ് റഡാറിൽ👀🔥സൈനിങ് തൂക്കാൻ കൊമ്പന്മാർ..

ഈ സീസണിൽ മോശം പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിനെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച സൈനിങ്സ് ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരും.

ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ സൈനിങ്ങുകൾ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ ലീഗിൽ നിന്നും ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുവാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്.

നിലവിൽ പുറത്ത് വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഐ എസ് എൽ ക്ലബ്ബുകൾ ചർച്ചിൽ ബ്രദേഴ്സിന്റെ 23 കാരനായ ഡിഫൻഡർ താരത്തിനു വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

Also Read –  കിടിലൻ സൂപ്പർ ഫോറിൻ സൈനിങ്ങിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കാൻ എതിരാളികൾ!!

ചർച്ചിൽ ബ്രദർസ് ഡിഫെൻഡർ ലാൽറെമ്രുഅത റാൾട്ടെ എന്ന താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ ഓഫറുകൾ നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഈസ്റ്റ് ബംഗാളും താരത്തിനായി ഓഫറുകൾ നൽകിയിട്ടുണ്ട്.

Also Read –  ഫ്രീയായി തകർപ്പൻ വിദേശ സൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥കിട്ടിയാൽ പൊളിക്കും💯🔥

ഐ ലീഗിന്റെ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ യുവതാരത്തിന് പിന്നാലെയാണ് ഐ എസ് എൽ ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങൾ. അതേസമയം ഈസ്റ്റ് ബംഗാളിന്റെ വെല്ലുവിളികളും മറികടന്ന് മികച്ച ഓഫറുകൾ നൽകാൻ കഴിഞ്ഞാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഈ ട്രാൻസ്ഫർ ഡീൽ സ്വന്തമാക്കാൻ കഴിയുകയുള്ളൂ.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരത്തിന്റെ സൈനിങ് പൂർത്തിയായി👀🔥എതിരാളികളുടെ വെല്ലുവിളികൾക്ക്‌ അന്ത്യം..