FootballIndian Super LeagueKBFCTransfer News

മോഹൻ ബഗാന്റെ കിടിലൻ മധ്യനിര താരത്തിനായി ബ്ലാസ്റ്റേഴ്‌സ്; വന്നാൽ മധ്യനിര സെറ്റാക്കും🔥😮‍💨

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് ശക്തമാക്കാനായുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സുപ്പർ ജെയ്ന്റ്സിന്റെ മധ്യനിര താരം ദീപക് ടാങ്ക്രിയെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. ട്രാൻസ്ഫർ വിൻഡോയിൽ മധ്യനിരയിലേക്ക് ബ്ലാസ്റ്റേഴ്‌സിനുള്ള മികച്ച ഓപ്ഷൻ തന്നെയാണ് ദീപക് ടാങ്ക്രി.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ദീപക് ടാങ്ക്രിയ്ക്കായി ഏത് അറ്റം വരെ പോകുമെന്നാണ് അഭ്യൂഹങ്ങൾ. നിലവിലെ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് പരിശോധിക്കുബോൾ ദീപക് ടാങ്ക്രിയെ സ്വന്തമാക്കാണ് കഴിഞ്ഞാൽ, ടീമിന്റെ ആദ്യ ഇലവൻ ഏകദേശം സെറ്റാക്കും തന്നെ പറയാം.

കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിലാണ് താരം മോഹൻ ബഗാനായി കളിച്ചത്. ഇതിൽ പല മത്സരങ്ങളിലും പകരക്കാരനായാണ് താരം കളിക്കളത്തിൽ വന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു പ്ലേ ടൈം ലഭിക്കാൻ താരം ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ സ്വീകരിക്കാനും സാധ്യതയുണ്ട്. 

നിലവിൽ ദീപക്കിന് ഒരു വർഷം കൂടി മോഹൻ ബഗാനൊപ്പം കരാർ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കേണ്ടി വരും. എന്തിരുന്നാലും ഈ അഭ്യൂഹമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വരുന്നതാണ്.